You are Here : Home / വെളളിത്തിര

കലാശാല ബാബു വിടവാങ്ങി.

Text Size  

Story Dated: Monday, May 14, 2018 02:00 hrs UTC

പ്രമുഖ സിനിമാ താരം കലാശാല ബാബു വിടവാങ്ങി. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം.

നാടകത്തിലൂടെയാണ് കലാശാല ബാബുവിന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. നാടകത്തില്‍ നിന്നും സീരിയല്‍ രംഗത്ത് സജീവമായതോടെ അവിടെ നിന്നും സിനിമയിലേയ്ക്ക് എത്തുകയായിരുന്നു അദ്ദേഹം. ലോഹിദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലൂടെയാണ് അദ്ദേഹം മലയാള സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

മലയാള സിനിമയില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട കലാശാല ബാബു 50 ലേറെ മലയാള സിനിമകല്‍ സഹതാരമായും വില്ലനായും വേഷമിട്ടു. കസ്തൂരിമാന്‍, തൊമ്മനും മക്കളും, എന്റെ വീട് അപ്പൂന്റേം, റണ്‍വേ, ചെസ്സ്, ബാലേട്ടന്‍ പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, പോക്കിരി രാജ, മല്ലൂസിംഗ് തുടങ്ങീ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് കലാശാല ബാബു. തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷനടുത്ത റോയല്‍ ഗാര്‍ഡന്‍സിലായിരുന്നു താമസം. ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥന്‍ എന്നിവരാണ് മക്കള്‍. മരുമകന്‍ ദീപു അമേരിക്കയില്‍ കമ്ബ്യൂട്ടര്‍ എഞ്ചിനിയറാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.