You are Here : Home / വെളളിത്തിര

മോഹൻലാലിനെ ഹണി വീഴ്ത്തി

Text Size  

Story Dated: Monday, May 07, 2018 03:30 hrs UTC

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ നമിത പ്രമോദ്, ഷംന കാസിം, ഹണി റോസ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സിനിടയിലാണ് താരം തെന്നിവീണത്. പാട്ടിനിടെ നമിത പ്രമോദ് മോഹന്‍ലാലിനെ തള്ളുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാല്‍ കളിക്കിടയില്‍ എപ്പോഴോ ഹണിറോസ് താഴെ വീണു കിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പിന്നോട്ട് നീങ്ങിയ ലാലേട്ടന്‍ മലര്‍ന്നടിച്ചു വീണു. ഹണിറോസിന്റെ ദേഹത്തായിരുന്നു ലാലേട്ടന്‍ വീണത്. ഒരു നിമിഷം നമിത പകച്ചുപോയി നിന്നു. എന്നാല്‍ ഉടന്‍ തന്നെ ലാലേട്ടന്‍ എഴുന്നേറ്റ് ഡാന്‍സ് തുടര്‍ന്നപ്പോള്‍ എല്ലാവരും പഴയപോലെ തന്നെ കളിക്കാന്‍ തുടങ്ങി. വീഴ്ചയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ചുവടുകള്‍ ആവേശകരമായതെന്ന് കാഴ്ചക്കാര്‍ പറയുന്നത്. ഇന്നലെ പെയ്ത മഴയില്‍ വേദിയിലെ ചില ഭാഗങ്ങള്‍ നനഞ്ഞിരുന്നു. അതുകൊണ്ടാണ് താരങ്ങള്‍ വീണതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.