You are Here : Home / വെളളിത്തിര

ഒടുവിൽ ക്യാപ്റ്റൻ തന്നെ വിനീതിനെ ഹാപ്പിയാക്കി

Text Size  

Story Dated: Tuesday, February 20, 2018 04:49 hrs UTC

വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്.വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റനെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീത്, റിനോ ആന്റോ എന്നിവര്‍ക്കൊപ്പമാണ് ജയസൂര്യയും അനുസിത്താരയും ചിത്രം കണ്ടത്. സിനിമ കണ്ടിറങ്ങിയ ശേഷം സികെ വിനീത് തന്നോട് സംസാരിച്ചതിനെക്കുറിച്ച്‌ ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
 
 
 
എന്റെ സുഹൃത്ത് സികെ വിനീത് ഇന്നലെ ചിത്രം കണ്ടിട്ട് എന്നോട് പറഞ്ഞത് എന്ന് കുറിച്ചുകൊണ്ടാണ് ജയസൂര്യ വിനീതിന്റെ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.
 
എന്റെ സുഹൃത്ത് C .K വിനീത് ഇന്നലെ ചിത്രം കണ്ടിട്ട് എന്നോട് പറഞ്ഞത്..
"90 മിനിറ്റ് മാത്രം എല്ലാവര്‍ക്കും പരിചയമുള്ള C.K. വിനീത്. ഇതിനു മുന്‍പുള്ള വ്യക്തി ജീവിതം, ഞങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍ ,മാനസിക സംഘര്‍ഷങ്ങള്‍ അതിന്റെ മുന്നിലൊന്നും ഒരു ക്യാമറയും എത്താറില്ല.. അല്ലെങ്കില്‍ ആ വേദനൊയൊന്നും ഞങ്ങള്‍ ആരെയും കാണിക്കാറുമില്ല. അതെല്ലാം വി.പി.സത്യനിലൂടെ കാണിച്ചപ്പോ.. ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെയാണ് സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞത് ജയേട്ടാ.ഞങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണിക്കള്‍ക്ക് കാണിച്ചു കൊടുത്തതിന് നന്ദി"
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.