You are Here : Home / വെളളിത്തിര

ജനപ്രിയ നായകന് 50

Text Size  

Story Dated: Friday, October 27, 2017 09:54 hrs UTC

നടന്‍ ദിലീപിന് ഒക്‌ടോബര്‍ 27ന് 50 വയസ്സ് പൂര്‍ത്തിയാകുന്നു. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റന്റ് ഡയറക്ടര്‍, നിര്‍മ്മാതാവ് എന്നീ നിലകളിലേക്കും ഉയര്‍ന്നു.1991 സംവിധായകന്‍ കമലിന്റെ 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. 25 വര്‍ഷം നീണ്ട അഭിനയകാലത്തിനിടെ 130 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.1967 ഒക്‌ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ച ഗോപാലകൃഷ്ണന്‍ പത്മനാഭ പിള്ളയാണ് പിന്നീട് ദിലീപ് ആയത്. 2002ല്‍ ഇറങ്ങിയ മീശമാധവന്‍ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ ദിലീപിനെ തേടിയെത്തി. ആ വര്‍ഷം ഇറങ്ങിയ കുഞ്ഞിക്കൂനന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവുംലഭിച്ചു. 2011ല്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. കഥാവശേഷനിലുടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി. മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20ന് വിവാഹം കഴിച്ചു. 2015 ജനുവരി 31ന് മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം വേര്‍പെട്ടു. 2016 നവംബര്‍ 25ന് കാവ്യമാധവനെ ജീവിതത്തിലെ നായികയായി കൊണ്ടുവന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.