You are Here : Home / വെളളിത്തിര

മകളേ നീ ഒറ്റക്കല്ല

Text Size  

Story Dated: Tuesday, February 21, 2017 02:32 hrs UTC

അനിയന്‍ ജോര്‍ജ്ജ്

മകളേ നീ ഒറ്റക്കല്ല. നിന്റെ കൂടെ പ്രവാസി മലയാളികളുണ്ട്... ഏതറ്റം വരേയും... നൂറ് മേനി സാക്ഷരത അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍, നൂറ്റാണ്ടുകളുടെ പൈതൃകവും സംസ്‌കാരത്തിന്റെയും ഉറവിടമായ കേരളത്തില്‍, സ്ത്രീകളെ ഏറ്റവുമധികം ബഹുമാനി്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കേരളത്തില്‍, മലയാളത്തിന്റെയും തെന്നിന്ത്യന്‍ സിനിമയുടെയും താരറാണിയ്ക്ക് എതിരെ ഉണ്ടായ 'കിരാത സംഭവം' ഒട്ടേറെ അമേരിക്കന്‍ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുകയാണ്. വടക്കേ അമേരിക്കയില്‍ ജനിച്ചതും കുടിയേറി പാര്‍ത്തവരുമായ ഒട്ടറെ മലയാളി പെണ്‍കുട്ടികള്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുകയും വിവിധ നഗരങ്ങളില്‍ ജോലി അനുഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സെലിബ്രറ്റിയ്്ക്കും ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടാകാമെങ്കില്‍ എന്തുകൊണ്ട് അമേരിക്കന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ സംഭവിച്ചു കൂടാ.

 

 

ഈ ചിന്തയാണ് അമേരിക്കയിലെ മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. രാത്രികാലങ്ങളില്‍ പലപ്പോഴും ഒറ്റക്ക് സഞ്ചരിക്കേണ്ടി വരുന്നു. പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് ഭാവനയ്ക്കുണ്ടായ അനുങവം ഉണ്ടായിക്കൂടാ...? മലയാളത്തിന്റെ ഇഷ്ട നായികയായ, ഒട്ടേറെ സിനിമകളില്‍ ജീവനുറ്റ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച, ഈ തൃശ്ശൂര്‍ കാരി വിവിധ ഷോകളിലൂടെയും ഫിലിം ഷൂട്ടിങ്ങിനുമായി ഒട്ടേറെ പ്രാവശ്യം അമേരിക്കയിലെത്തിയിട്ടുണ്ട്. 2015 ലാണ് ഡോ. ശ്യാമ പ്രസാദിന്റെ 'ഇവിടെ' എന്ന സിനിമയുടെ ടിത്രീകരണത്തിനായി ഒരു മാസക്കാലത്തോളംഅറ്റ്‌ലാന്റായിലുണ്ടായിലുണ്ടായിരുന്നു. അജയന്‍ വേണുഗോപാലന്‍ തിരക്കഥ എഴുതിയ സിനിമയില്‍ മലയാളത്തിന്റെ ഇഷ്ട താരങ്ങളായ പ്രത്വിരാജ്, നിവിന്‍ പോളി എന്നിവരോടൊപ്പം നായികയായി അഭിനയിച്ചു.

 

എല്ലാ മലയാളി പെണ്‍കുട്ടികള്‍ക്കും ഒരു റോള്‍ മോഡലാണ്. സിനിമയുടെ ചിത്രീകരണവേളയില്‍ ആദ്യാവസാനം ഉണ്ടായിരുന്ന എനിയ്ക്ക് താരറാണിയോടുള്ള സ്‌നേഹവും ബഹുമാനവും പറഞ്ഞറിയിക്കാനാവാത്തതാണ്. മലയാള സിനിമയില്‍ ഇന്ന് നമ്മള്‍ ആരാധിക്കുന്ന ബഹുമാനിക്കുന്ന 'മഞ്ചു വാര്യറിനും' മേലെയാണ് താരറാണിയുടെ സ്ഥാനം.

എല്ലാവരോടും സ്‌നേഹമായും അതിലുപരി എളിമയോടും ഇഷ്ടപ്പെടുന്ന ഭാവന ഒരു പ്രത്യേക വ്യക്തിത്വത്തിനടിമയാണ്. ഭാവനയ്‌ക്കെതിരെയുള്ള അതിക്രമം വടക്കേ അമേരിക്കയിലെ സിനിമാ പ്രവര്‍ത്തകരേയും പ്രകോപിപ്പിച്ചിരിക്കുകയാണ്. നടനും നിര്‍മ്മാതാവുമായ തസി ആന്റണി മറ്റു സിനിമാ പ്രവര്‍ത്തകരായ ജോയ് ചെമ്മച്ചല്‍, സുരേഷ് രാജ്, റാഗി തോമസ്, മന്യ, ജയന്‍ മുളങ്ങല്‍, ഡോ. ഫ്രീമു വര്‍ഗ്ഗീസ്, ഡോ. ഷൈജു, തോമസ് ഉമ്മന്‍, ചിലമ്പട്ടശ്ശേരില്‍ ,സുവര്‍ണ വര്‍ഗ്ഗീസ് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് പ്രധിഷേധം പ്രകടിപ്പിച്ചത്. ഏതായാലും കേസന്വേഷണത്തിലെ ടീം ലെ പ്രമുഖരായ മദ്ധ്യമേഖലാ ഐ ജി വിജയന്‍ ഐ പി എസിനേയും, മുഖ്യ മന്ത്രിയേയും അമേരിക്കന്‍ മലയാളികളുടെ ഫോണിലൂടെ പ്രമുഖരെ അറിയിച്ചു കഴിഞ്ഞു.

അനിയന്‍ ജോര്‍ജ്ജ്, KCCNA President

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.