You are Here : Home / വെളളിത്തിര

ഊഴത്തിന്റെ ടീസര്‍ റിലീസ് ചെയ്തു

Text Size  

Story Dated: Tuesday, July 12, 2016 12:02 hrs UTC

പൃഥ്വിരാജും സംവിധായകന്‍ ജിത്തു ജോസഫും ഒരുമിക്കുന്ന ഊഴത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക.കോട്ടയം ആനന്ദ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ടീസര്‍ റിലീസ് ചെയ്തത്. പൃഥ്വിരാജും ജിത്തു ജോസഫും നിര്‍മ്മാതാക്കളായ സി. ജോര്‍ജ്, ആന്റോ പടിഞ്ഞാറ്റേകര എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്. ബിഗ് സ്‌ക്രീനില്‍ ടീസര്‍ പുറത്തിറക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് പൃഥ്വി ആരാധകരോടായി പറഞ്ഞു. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ബാലചന്ദ്രമേനോന്‍, ഇര്‍ഷാദ്, നീരജ് മാധവ്, സീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.