You are Here : Home / വെളളിത്തിര

പടമില്ലാതെ മൈഥിലി വലയുന്നു ..

Text Size  

Story Dated: Sunday, March 24, 2019 11:47 hrs UTC

രഞ്ജിത്ത് ഒരുക്കിയ മമ്മൂട്ടി ചിത്രം പാലേരി മാണിക്യത്തിലൂടെ മലയാളത്തിനു ലഭിച്ച താരമാണ് മൈഥിലി. നൃത്തത്തിലും ആലപനത്തിലും കഴിവ് തെളിയിച്ച പത്തനംത്തിട്ട കോന്നി സ്വദേശിയായ ബ്രൈറ്റി അങ്ങനെ മലയാളികള്‍ക്ക് മൈഥിലിയായി. രഞ്ജിത്ത് ചിത്രത്തിലെയ്ക്കുള്ള ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നായിരുന്നു ആദ്യം ചോദിച്ചത്. മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം ഒരു അഭിമുഖത്തില്‍ മുന്പ് പങ്കുവച്ചിരുന്നു.
 
 
 
പാലേരി മാണിക്യത്തിലൂടെ നിരവധി പ്രശംസ വാരിക്കൂട്ടിയ താരത്തിനു പിന്നീട് പല ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച്‌ താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. സിനിമയ്ക്കപ്പുറത്തും അല്ലാതെയുമായും വിവാദങ്ങളെല്ലാം താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ പേരിലും സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശങ്ങള്‍ നേരിട്ട താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റേജ് പരിപാടികളിലൂടെയാണ് താരം തിരിച്ചെത്തിയത്.
 
 
 
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മൈഥിലിയുടെ പിറന്നാളാണ് മാര്‍ച്ച്‌ 24ന് . താരത്തിന് ആശംസ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More