You are Here : Home / വെളളിത്തിര

പുരസ്‌കാരം അച്ഛന് സമർപ്പിക്കുന്നു

Text Size  

Story Dated: Wednesday, February 27, 2019 01:53 hrs UTC

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് അന്തരിച്ച നടന്‍ തിലകന്റെ മകനും നടനുമായ ഷമ്മി തിലകനാണ്. തനിക്ക് ലഭിച്ച പുരസ്‌കാരം പിതാവ് തിലകന് സമര്‍പ്പിക്കുന്നുവെന്നാണ് ഷമ്മി പറഞ്ഞത്. 'ഒടിയന്‍' സിനിമയില്‍ നടന്‍ പ്രകാശ് രാജിന് ശബ്ദം നല്‍കിയതിലൂടെയാണ് ഷമ്മിയെ പുരസ്‌കാരം തേടിയെത്തിയത്.

ഇതിന് മുന്‍പും ഷമ്മി തിലകന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പക്ഷേ ഒടിയന്‍ സിനിമയിലൂടെ ലഭിച്ച ഈ പുരസ്‌കാരം തന്റെ മരണപ്പെട്ട പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി വ്യക്തമാക്കി. 'കാരണം അത് ചെയ്യാന്‍ കാരണം എന്റെ അച്ഛനാണ്.അച്ഛനോടുള്ള താല്‍പര്യത്താല്‍ ഞാന്‍ ചെയ്തതാണത്. അച്ഛനു സമര്‍പ്പിക്കുന്നു. പുരസ്‌കാരം ലഭിക്കാനായോ മറ്റെന്തെങ്കിലും നേട്ടത്തിനുവേണ്ടി ചെയ്തതല്ല ആ ചിത്രം. '- ഷമ്മി തിലകന്‍ വ്യക്തമാക്കി.

ഡബ്ബിങ് ചെയ്തുകഴിഞ്ഞപ്പോള്‍ തന്നെ പുരസ്‌കാരം ലഭിക്കുമെന്ന തോന്നലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'അത് ചെയ്തപ്പോള്‍, മനസില്‍ ഒരു കാര്യം തോന്നിയിരുന്നു. അഹങ്കാരമാണെന്നൊക്കെ പറയാം, അതിനു തന്നില്ലെങ്കില്‍ പിന്നേതിനാണ് അവാര്‍ഡ് തരേണ്ടത് എന്ന ചിന്ത ഉണ്ടായിരുന്നു'- അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.