You are Here : Home / വെളളിത്തിര

വൃദ്ധക്ക് കൈ നിറയെ കാശു കൊടുത്ത വിജയ് സേതുപതി ...

Text Size  

Story Dated: Tuesday, January 29, 2019 03:25 hrs UTC

കേരളത്തില്‍ വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെയാണ്. ആലപ്പുഴയില്‍ ഷൂട്ടിംഗിനെത്തിയ താരത്തെ കാണാന്‍ വലിയ ജനത്തിരക്കാണുള്ളത്. ആരാധകരോട് സ്‌നേഹത്തില്‍ പെരുമാറാന്‍ മാത്രമല്ല തന്റെ മുന്നില്‍ അശരണരായി കൈ നീട്ടുന്നവരുടെ കണ്ണീരൊപ്പാനും തനിക്ക് സാധിക്കുമെന്ന് വിജയ് സേതുപതി തെളിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു സ്ത്രീ ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്നു. തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് ഉള്ളുലയ്ക്കുന്ന സ്വരത്തില്‍ ആ വൃദ്ധ പറഞ്ഞു മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്ന്. ഇത് കേട്ടതും വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു. വലിയ കയ്യടികളോടെയാണ് വിജയ് സേതുപതിയുടെ ഈ പ്രവര്‍ത്തിയെ വരവേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.