You are Here : Home / വെളളിത്തിര

ജീവിച്ചിരിക്കുന്ന എസ് ജാനകിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ എസ്‌എഫ്‌ഐ

Text Size  

Story Dated: Monday, January 21, 2019 05:01 hrs UTC

ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ എസ്‌എഫ്‌ഐ. തെറ്റ് പിണഞ്ഞെന്ന് മനസ്സിലാക്കിയപ്പോള്‍ തിരുത്തി. നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലാണ് സംഭവം.

കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖരുടെ പേരുകള്‍ വായിക്കുന്ന അനുശോചന പ്രമേയത്തിലാണ് പ്രിയഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ഏറെ വൈകാതെ തന്നെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ക്ക് തെറ്റ് മനസ്സിലായി. ഏരിയ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തില്‍ ഈ കാര്യം സൂചിപ്പിക്കുകയും ചെയ്തു.

2017 ല്‍ ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ജാനകി അന്തരിച്ചുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചു. ഇത് തിരുത്താന്‍ പിന്നീട് ജാനകി തന്നെ രംഗത്ത് വരേണ്ടിവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.