You are Here : Home / വെളളിത്തിര

പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു അധികൃതര്‍ പിടിച്ചെടുത്തു

Text Size  

Story Dated: Wednesday, December 19, 2018 02:18 hrs UTC

ബാഹുബലി താരം പ്രഭാസിന്റെ ഉടമസ്ഥതയില്‍ ഹൈദരാബാദിലുണ്ടായിരുന്ന ഗസ്റ്റ് ഹൗസ് റവന്യു അധികൃതര്‍ പിടിച്ചെടുത്തു. കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായാണ് നടപടി. പ്രദേശത്തെ മുഴുവന്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ച്‌ വരുന്നതായി സെരിലിംഗംപളളി തഹസില്‍ദാര്‍ വാസുചന്ദ്ര പറഞ്ഞു. സര്‍ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്‍ 84.3 ഏക്കര്‍ സ്ഥലത്തെ ചൊല്ലി നിലനിന്നിരുന്ന കേസില്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുകൂലമായി ഉത്തരവിട്ടിരുന്നു. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രഭാസിന് നേരത്തേ നോട്ടീസ് അയച്ചിരുന്നുവെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ആരെയും കാണാനായില്ല. തുടര്‍ന്നാണ് വീട് സീല്‍ വച്ച്‌ പൂട്ടിയിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.