You are Here : Home / വെളളിത്തിര

സെറ്റിൽ ബിരിയാണി വിളമ്പി മമ്മൂക്ക

Text Size  

Story Dated: Friday, December 07, 2018 03:25 hrs UTC

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിരിയാണി നാട്ടില്‍ പാട്ടാണ്. ഷൂട്ടിങ് സെറ്റില്‍ സ്‌പെഷ്യല്‍ ബിരിയാണി വിളമ്ബുന്നത് ഇതാദ്യവുമല്ല. പണ്ട് കൊതിയനായ മോഹന്‍ലാലിനുവേണ്ടിയാണ് മമ്മൂക്ക ഭാര്യ ഉണ്ടാക്കുന്ന ബിരിയാണി ഷൂട്ടിങ് സെറ്റില്‍ കൊണ്ടുവരാറുള്ളത്.
 
 
പിന്നീട് മമ്മൂക്ക തന്നെ സെറ്റില്‍ ബിരിയാണി വെക്കാനും വിളമ്ബാനും തുടങ്ങി. ഒരു താരജാഡയും ഇല്ലാത്ത മമ്മൂക്കയെ സെറ്റില്‍ കാണാം. ഇത്തവണ ഉണ്ടയുടെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടിയുടെ സ്‌പെഷ്യല്‍ ബിരിയാണി ലഭിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് സന്തോഷത്തോടെ ഭക്ഷണം നല്‍കുക എന്നത് മമ്മൂക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്.
 
ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ്, സാധാരണക്കാരില്‍ സാധാരണക്കാരനായി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്ബിക്കൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.