You are Here : Home / വെളളിത്തിര

ഐവി ശശിയുടെ മകന്‍ സംവിധായകനാകുന്നു

Text Size  

Story Dated: Tuesday, November 13, 2018 05:16 hrs UTC

സംവിധായകന്‍ ഐവി ശശിയുടെയും നടി സീമയുടെ മകന്‍ സംവിധായകനാകുന്നു. അനി ശശിയുടെ ആദ്യത്തെ സംവിധാനത്തില്‍ നായകനാകുന്നത് പ്രണവ് മേഹന്‍ലാലാണ്.
 
 
ആക്ഷന് മുന്‍ഗണന നല്‍കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് അറിയുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
 
അരുണ്‍ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാണ് പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കുക.
 
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും അനി ശശി തന്നെയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച്‌ അന്തിമതീരുമാനമായിട്ടില്ല. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് തിരക്കഥയെഴുതുന്നതും അനി ശശിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.