You are Here : Home / വെളളിത്തിര

സെറ്റിൽ ചാക്കോച്ചന്റെ കുസൃതി ....

Text Size  

Story Dated: Friday, November 09, 2018 04:06 hrs UTC

ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന തട്ടുംപുറത്ത് അച്യുതന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും രസകരമായൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍. കുളക്കരയില്‍ ഉറങ്ങുന്ന പ്രൊഡക്ഷനിലെ അംഗത്തെ എണീപ്പിക്കുന്നതിനുള്ള താരത്തിന്റെ ശ്രമം പരാജയപ്പെടുന്നതാണ് വിഡിയോയില്‍ ഉള്ളത്.
 
പുതുമുഖം ശ്രവണ ചിത്രത്തില്‍ നായികയായി എത്തുന്നു.എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്.കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
 
നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഗാനങ്ങള്‍ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്. സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.