You are Here : Home / വെളളിത്തിര

നമ്പി നാരായണന്റെ ജീവിതകഥ മാധവൻ ചെയ്യും , ഒപ്പം സൂര്യയും

Text Size  

Story Dated: Monday, October 29, 2018 02:46 hrs UTC

നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന ത്രിഭാഷാചിത്രം 'റോക്കെറ്ററി- ദ നമ്ബി എഫക്റ്റ്' യുടെ ടീസര്‍ ഉടനെ റിലീസാവുമെന്ന് മാധവന്‍. ഇന്‍സ്റ്റഗ്രാമില്‍ പബ്ലിഷ് ചെയ്ത വീഡിയോയിലൂടെയാണ് മാധവന്‍ ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്.
 
"സഹോദരാ.. ഈ സ്വപ്നത്തിന്റെ ഭാഗമാകാന്‍ ഞാനാഗ്രഹിക്കുന്നു"വെന്നാണ് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ കണ്ട സൂര്യയുടെ പ്രതികരണം. മാധവന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം.
 
തങ്ങളുടെ പ്രിയപ്പെട്ട മാഡി, നമ്ബി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മാധവന്റെ ആരാധകര്‍. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രഞ്ജനായ നമ്ബി നാരായണന്റെ കഥയാണ് പറയുന്നത്.
 
ചാരക്കേസില്‍ പ്രതിയായി മുദ്രക്കുത്തപ്പെട്ട നമ്ബി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നീതി ലഭിച്ചത്. ലോകം ഇപ്പോഴും മുഴുവനായി അറിയാതെ പോയ നമ്ബി നാരായണന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാവും 'റോക്കെറ്ററി- ദ നമ്ബി എഫക്റ്റ്'. മാധവന്റെ കരിയറിലെയും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നാവും ഇത്.
 
ചിത്രത്തെ കുറിച്ചു സംസാരിക്കുന്ന ഒരു ചെറിയ വീഡിയോയാണ് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ലോകത്തിലെ നിരവധിയേറെ വ്യക്തികളുടെ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ കേള്‍ക്കാത്ത,​ ഒരു ക്ലൂവുമില്ലാത്ത കഥകള്‍ ഇനിയുമേറെയുണ്ടാവും. ഈ മനുഷ്യന്റെ കഥ കേള്‍ക്കുമ്ബോള്‍, അയാളുടെ നേട്ടങ്ങള്‍ കാണുമ്ബോള്‍ നിങ്ങള്‍ക്ക് നിശബ്ദരായിക്കാനാവില്ല," മാധവന്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.