You are Here : Home / വെളളിത്തിര

ശബരിമലയിലേക്ക് കയറുന്ന സ്ത്രീകളെ വലിച്ചുകീറുമെന്ന് കൊല്ലം തുളസി

Text Size  

Story Dated: Saturday, October 13, 2018 01:44 hrs UTC

ശബരിമലയിലേക്ക് കയറുന്ന സ്ത്രീകളെ വലിച്ചുകീറുമെന്ന് നടന്‍ കൊല്ലം തുളസി. ശബരിമല വിഷയത്തില്‍ വിവാദപരാമര്‍ശം നടത്തിയ കൊല്ലം തുളസിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ പരാമര്‍ശം. വറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണ് തുളസിയുടെ വിവാദ പ്രസ്താവനയുണ്ടായത്. പരിപാടിയുടെ ആമുഖ പ്രസംഗം പറയുകയായിരുന്നു അദ്ദേഹം.ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി കീറണമെന്നുപറഞ്ഞ അദ്ദേഹം ഒരു ഭാഗം ഡെല്‍ഹിക്കും ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും ഇട്ടുകൊടുക്കമെന്നും പറഞ്ഞു. ശബരിമല യുവതി പ്രവേശനം അനുവദിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുള്‍പ്പെടെ വേദിയിലിരിക്കുമ്ബോഴാണ് കൊല്ലം തുളസി ഇത്രയും അധിക്ഷേപകരമായി സംസാരിച്ചത്.നിരവധി യാഥാസ്ഥിതിക വിശ്വാസികള്‍ വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.