You are Here : Home / വെളളിത്തിര

രണ്ടാമൂഴത്തിന്‌ പണി കിട്ടി ...

Text Size  

Story Dated: Thursday, October 11, 2018 04:16 hrs UTC

മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴത്തിനു വലിയ തിരിച്ചടി. തന്റെ തിരക്കഥ ഉപയോഗിക്കരുതെന്ന ആവശ്യവുമായി എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. തുടര്‍ന്ന് എംടിയുടെ 'രണ്ടാമൂഴം' തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. എംടി ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്ബനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും.

ആയിരം കോടി മുതല്‍ മുടക്കില്‍ ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് ശ്രീകുമാര്‍.വി.മേനോന്‍ ആണ്. സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും എംടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി.

അതേസമയം, രണ്ടാമൂഴം ഉപേക്ഷിക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും പ്രൊജക്ടിന്റെ പുരോ​ഗതി എംടി വാസുദേവന്‍ നായറെ കൃത്യമായി അറിയാക്കാന്‍ സാധിക്കാതെ വന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സിനിമ സംവിധാനം ചെയ്യാനിരുന്ന ശ്രീകുമാര്‍.വി.മേനോന്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.