You are Here : Home / വെളളിത്തിര

ശബരിമല വിഷയത്തിൽ ലാൽ ഇടപെടുന്നു ?

Text Size  

Story Dated: Saturday, October 06, 2018 02:23 hrs UTC

അടുത്തിടെ മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ ക്ഷുഭിതമായി സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രളയ ദുരിത ബാധിതര്‍ക്കുള്ള സഹായ സാമഗ്രികള്‍ ശേഖരിക്കാല്‍ കൊച്ചി നേവി ആസ്ഥാനത്ത് നേരിട്ടെത്തിയ മോഹന്‍ലാലിനോട് കന്യാസ്ത്രീകളുടെ സമരത്തെ പറ്റി ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ നിങ്ങള്‍ക്ക് നാണമില്ലേ ഇപ്പോഴിത് ചോദിക്കാന്‍ എന്ന് പ്രതികരിച്ചത്.

ഇന്നും സമാനമായൊരു സാഹചര്യം മോഹന്‍ലാല്‍ നേരിട്ടു. എന്നാല്‍ സരസമായി അദ്ദേഹം അതില്‍ നിന്ന് ഒഴിഞ്ഞുമാറി. ഇന്നു വൈകിട്ടുള്ള എഎംഎംഎ എക്‌സിക്യൂട്ടിവിനെ പറ്റിയും പാര്‍വതി, രേവതി, പദ്മപ്രിയ തുടങ്ങിയ നടിമാര്‍ ഉന്നയിച്ച വിഷയത്തെ കുറിച്ചും സംസാരിച്ച്‌ പോകുന്നതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയം ഒരാള്‍ ചോദിച്ചത്. കണ്ണുരുട്ടി സരസമായി അടിവാങ്ങുമെന്ന് കാണിച്ച്‌ മോഹന്‍ലാല്‍ വേഗം കാറില്‍ കയറിപ്പോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.