You are Here : Home / വെളളിത്തിര

കലാഭവന്‍ മണിയുടെ മരണം;വിനയനില്‍ നിന്നും മൊഴിയെടുത്തു

Text Size  

Story Dated: Wednesday, October 03, 2018 02:36 hrs UTC

നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സംവിധായകന്‍ വിനയനില്‍ നിന്നും സി.ബി.ഐ മൊഴിയെടുത്തു. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് വിനയനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം സിബിഐ ഓഫീസില്‍ വച്ചാണ് മൊഴിരേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 6നാണ് കലാഭവന്‍ മണി എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍വച്ച്‌ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞത്. തലേ ദിവസം അര്‍ധരാത്രിയില്‍ മണിയുടെ ചേനത്തുനാടിലുള്ള ഔട്ട് ഹൗസായ പാഡിയില്‍വച്ച്‌ അബോധാവസ്ഥയിലായ മണിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. രണ്ട് ലാബുകളിലായി നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വന്ന വൈരുദ്ധ്യവും ദുരൂഹതക്ക് ആക്കം കൂട്ടി. മണിയുടെ ശരീരത്തില്‍ വിഷാംശം പ്രവേശിച്ചതെങ്ങനെയെന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.