You are Here : Home / വെളളിത്തിര

പരീക്ഷാപ്പേപ്പറിലെ മാര്‍ക്ക് സ്വയം ട്രോളി സുരഭി

Text Size  

Story Dated: Tuesday, September 25, 2018 03:05 hrs UTC

പരീക്ഷാപ്പേപ്പറിലെ മാര്‍ക്ക് കാണിച്ച്‌ സ്വയം ട്രോളി നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി.15 വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള എസ്.എസ്.എല്‍.സി പഴയ ഉത്തരകടലാസ്സുകള്‍ തപ്പിയെടുത്ത് അത് പ്രേക്ഷകരെ കാണിച്ച സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീട് വൃത്തിയാക്കുന്നതിനിടെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച ഉത്തരക്കടലാസ്സുകളാണ് സുരഭി ഫേസ്ബുക്ക് ലൈവിലൂടെ കാണിച്ചത്. കണക്ക്, ബയോളജി, മലയാളം, ഹിന്ദി, ജോഗ്രഫി എന്നിവയുടെ മാര്‍ക്കുകള്‍ പരസ്യപ്പെടുത്തിയ സുരഭി ഉത്തരക്കടലാസ്സുകള്‍ കാര്യമായി വിശകലനം ചെയ്യുന്നുണ്ട്. താന്‍ മുഴുവന്‍ മണ്ടത്തരമാണ് എഴുതി വച്ചിരിക്കുന്നതെന്ന് താരം തുറന്നു പറയുന്നു. കണക്കില്‍ പതിമൂന്ന് മാര്‍ക്ക് കിട്ടിയ താന്‍ കഷ്ടിച്ചാണ് പാസ്സായതെന്നും പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.