You are Here : Home / വെളളിത്തിര

സലിം കുമാറിന്റെ വിവാഹ വാർഷികം ആഘോഷിച്ചു

Text Size  

Story Dated: Saturday, September 15, 2018 03:50 hrs UTC

നടന്‍ സലിം കുമാറിന്റെ വിവാഹ വാര്‍ഷിക ആഘോഷം പുതിയ ചിത്രമായ മധുരരാജയുടെ സെറ്റില്‍ വച്ച്‌ നടന്നു. മമ്മൂട്ടി കൂടെ ആഘോഷത്തില്‍ പങ്കു ചേര്‍ന്നതോടെ എല്ലാവര്‍ക്കും ആവേശമായി മാറി. മമ്മൂക്കയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കേക്ക് മുറിച്ച്‌ സലിം കുമാറിനും ഭാര്യക്കും മെഗാതാരം നല്‍കുകയും ചെയ്തു. സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികമായിരുന്നു.
 
മധുരരാജയുടെ ലൊക്കേഷനില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ സലിം കുമാര്‍ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്ബ്യാര്‍, ഷംന കാസിം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.