You are Here : Home / വെളളിത്തിര

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും

Text Size  

Story Dated: Monday, August 13, 2018 04:27 hrs UTC

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും.ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്കാണ് ഇരുവരും തുക കൈമാറിയത്.മമ്മൂട്ടിയുടെ വകയായി 15 ലക്ഷവും ദുല്‍ഖറിന്‍റെ പേരില്‍ 10 ലക്ഷം രൂപയുമാണ് കൈമാറിയത്. മോഹന്‍ലാല്‍ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. നേരത്തെ താരസംഘടനയായ അമ്മ 10 ലക്ഷം രൂപ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇത് ആദ്യ ഘട്ട സഹായമാണെന്നും കൂടുതല്‍ സഹായം ഉടന്‍ നല്‍കുമെന്നും അമ്മയ്ക്ക് വേണ്ടി തുക കൈമാറിയ മുകേഷും ജഗതീഷും പറഞ്ഞിരുന്നു.

സിനിമാമേഖലയില്‍ ഒട്ടേറെ നടി നടന്‍മാര്‍ ദുരിതാശ്വാസത്തിലേക്ക് നിരവധി സഹായങ്ങള്‍ എത്തിച്ചിരുന്നു. യുവ നടിമാരെല്ലാം ആക്ടിവായിട്ടാണ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി ഇറങ്ങിയിരിക്കുന്നത്. മറുഭാഷകളിലെ നടന്‍മാരും സഹായിച്ചിരുന്നു. പ്രഭാസ് ഒരു കോടി രൂപയാണ് ദുരിതാനുഭവിക്കുന്നവര്‍ക്കായി മാറ്റിവച്ചത്.സൂര്യ കാര്‍ത്തി 25 ലക്ഷം , കമല്‍ഹാസന്‍ 25 ലക്ഷം, നിരവധിപേരാണ് സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്.കര്‍ണ്ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. യുഎഇ എക്സ്ചേഞ്ച് ചെയര്‍മാന്‍ ബിആര്‍ ഷെട്ടി 2 കോടി രൂപ നല്‍കി, ഡിഎംകെ 1 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. എന്‍ജിഒ യൂണിയന്‍ 38 ലക്ഷം രൂപയും, കെഎസ്ടിഎ 24 ലക്ഷം രൂപയും സംഭാവന നല്‍കിതമിഴ്നാട് നടികര്‍ സംഘം 5 ലക്ഷം രൂപ നല്‍കും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക പിരിച്ചുനല്‍കാന്‍ കമല്‍ഹാസന്‍ തന്‍റെ ആരാധകരോട് ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരു മാസത്തെ ശമ്ബളത്തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്ബളത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ചെറുതും വലുതുമായ സഹായധനം ദുരിതാശ്വാസ നിധിയിലേക്ക് അയച്ച നൂറുകണക്കിന് ആളുകള്‍ അതിന്‍റെ രസീതും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സ്റ്റേറ്റ്മെന്‍റും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഡൊണേഷന്‍ ചലഞ്ച് എന്ന വ്യത്യസ്തമായ കാമ്ബെയിനില്‍ പങ്കാളികളാകുന്നു, ചലഞ്ചിന്‍റെ ഭാഗമല്ലാതെയും നൂറുകണക്കിനാളുകള്‍ സ്വമേധയാ സാമൂഹ്യമാധ്യമങ്ങളിലൂടെ സഹായം പ്രഖ്യാപിക്കുന്നുണ്ട്.ദുരിതാശ്വാസത്തിന് അതിഭീമമായ തുക ഇനിയും ആവശ്യമുണ്ട്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് പ്രളയജലം സംസ്ഥാനത്തിന് ഉണ്ടാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.