You are Here : Home / വെളളിത്തിര

ടോവിനോ രണ്ടണ്ണം അടിച്ചാൽ പിന്നെ ഇങ്ങനെയാണോ ?

Text Size  

Story Dated: Saturday, August 04, 2018 02:38 hrs UTC

ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. അദ്ദേഹം നായകനായ മറഡോണ ഇപ്പോള്‍ തീയ്യേറ്ററുകളില്‍ തിമിര്‍ത്ത് ഓടുകയാണ്. എന്നാല്‍ ഇടയ്ക്ക് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരമായി സംവദിക്കാറുമുണ്ട് താരം. അത്തരത്തില്‍ ടൊവിനോ ലൈവില്‍ ഒരു ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മറഡോണ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായിട്ടാണ് താരം എത്തിയത്. മഴ നനഞ്ഞ് ആകെ ബുദ്ധിമുട്ടിലാണ് താനെന്നും ഫ്‌ലൈറ്റ് മിസ്സായെന്നും താരം തുടക്കം തന്നെ പറഞ്ഞിരുന്നു. ഇതിന് ശേഷം കാറില്‍ കയറി യാത്ര ചെയ്യുമ്ബോഴും താരം ലൈവ് തുടര്‍ന്നു. ചിത്രത്തെ കുറിച്ചും വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും പരാജയപ്പെട്ട ചിത്രത്തെക്കുറിച്ചും താരം സംവദിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ ചോദ്യം എത്തുന്നത്.

'ബ്രോ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ, നിങ്ങള്‍ നല്ല സ്റ്റെലായി സംസാരിക്കുന്നുണ്ടല്ലോ..' അതിരുവിട്ട ഈ ചോദ്യത്തിന് ടൊവിനോ അപ്പോള്‍ തന്നെ മറുപടി നല്‍കി.

'അല്ല സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും രണ്ടെണ്ണം അടിച്ചാല്‍ മാത്രമേ സ്റ്റെലായി സംസാരിക്കാരുള്ളോ. ഞങ്ങള്‍ കുടുംബപരമായിട്ട് അടിക്കാതെ തന്നെ നന്നായി സംസാരിക്കുന്നവരാണ്.' ടൊവിനോയുടെ ഈ കലക്കന്‍ മറുപടി ലൈവ് കഴിഞ്ഞതോടെ വൈറലായി.

പക്ഷെ നല്ല കിടിലന്‍ മറുപടി നല്‍കിയതില്‍ താരത്തിന് അഭിനന്ദനം അറിയിച്ച്‌ ചിലര്‍ എത്തിയപ്പോള്‍ ആരാധകന്റെ വീട്ടുകാരെ പറഞ്ഞതിലുള്ള നീരസം പ്രകടിപ്പിച്ച്‌ ചിലര്‍ രംഗത്തെത്തി. ടൊവിനോ ആയത് കൊണ്ടാണ് ഈ ഉത്തരത്തില്‍ നിര്‍ത്തിയതെന്നും പിസി ജോര്‍ജിനോടായിരുന്നെങ്കില്‍ അപ്പോള്‍ കാണാമായിരുന്നെന്നും കമന്റിടുന്നവരും ഏറെ. ഏതായാലും മറഡോണയും ടൊവിനോയും തകര്‍ത്ത് മുന്നേറുമ്ബോള്‍ മഴ നനഞ്ഞ ലൈവും സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.