You are Here : Home / വെളളിത്തിര

സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക്

Text Size  

Story Dated: Friday, August 03, 2018 05:05 hrs UTC

മലയാള സിനിമയിലേക്ക് സണ്ണി ലിയോണ്‍ കൊണ്ടുവരുന്നു ഒമര്‍ ലുലു. വെറും മൂന്ന് സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ഇടം പിടിച്ച നടിയാണ് സണ്ണി ലിയോണ്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലൗ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് മലയാളികള്‍. റിലീസിന് മുന്‍പേ ഹിറ്റായ ചിത്രമാണ് ഒരു അഡാര്‍ ലൗ. മുന്‍പും ഇതുപോലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ ഒമര്‍ ലുലു തന്നെ ന്യൂസ് സ്ഥിതീകരിച്ച. സ്വകര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തി. കൊച്ചിയില്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനായി സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ മലയാളികളുടെ മനസില്‍ ഇടംപിടിച്ചിരുന്നു.കേരളത്തിലെ ആരാധകരുടെ സ്‌നേഹം തനിക്ക് മനസിലായതെന്ന് നേരത്തേ സണ്ണി പറഞ്ഞിരുന്നു. അന്നു മുതല്‍ മലയാളത്തിലുള്ള സണ്ണിയുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളും.സണ്ണി നായികയായി എത്തുന്ന ചിത്രം വീരമാദേവി മലയാളത്തിലും മൊഴിമാറ്റം ചെയ്യുന്നുണ്ട്.

ജയറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരു വലിയ താരനിരയുള്ള ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. നേരത്തെ മിയാ ഖലീഫയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റി സണ്ണി ലിയോണിലേക്ക് എത്തുകയായിരുന്നു എന്ന ഒമര്‍ വ്യക്തമാക്കി. മലയാളികളുടെ മനസ്സില്‍ വിശ്വാസിത തീര്‍ത്ത സംവിധാകനാണ് ഒമര്‍ ലുലു. സെലിബ്രിറ്റി പദവിയും അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ ഒട്ടനവധി ഫാന്‍സ്‌ ഗ്രുപ്പ്പുകളും ഒമറിനുണ്ട്. സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും താമസിയാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഒമര്‍ ലുലു വ്യക്തമാക്കി. നേരത്തേ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയാ ഖലീഫ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ചങ്ക്‌സിന്റെ രണ്ടാം ഭാഗമായിരുന്നില്ല, ഇപ്പോള്‍ സണ്ണി ലിയോണ്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രമാണെന്നും ഒമര്‍ ലുലു പറഞ്ഞു.ഒരു അഡാറ് ലൗ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള ചെറിയ പ്രശ്‌നം മൂലമാണ് റിലീസ് തിയതി പ്രഖ്യാപിക്കുന്നത് വൈകുന്നതെന്നും പ്രശ്‌നത്തില്‍ ഫെഫ്ക ഇടപെട്ടിട്ടുണ്ടെന്നും ഒമര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.