You are Here : Home / വെളളിത്തിര

ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ

Text Size  

Story Dated: Sunday, July 29, 2018 03:45 hrs UTC

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ടൊവീനോ ചിത്രം മറഡോണയുടെ പോസ്റ്റര്‍ ഒട്ടിച്ചയാളെ ട്രോളി നായകന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ പേസ്റ്റര്‍ തലതിരിച്ച്‌ ഒട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടൊവീനോ ഫെയ്‌സ്ബുക്കിലൂടെ ട്രോളുമായി രംഗത്ത് വന്നിരിക്കുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ ശ്രീനിവാസന്‍ പറയുന്ന ഡയലോഗ് സഹിതമാണ് ട്രോള്‍.

'അതെ.. മറഡോണ 'തലതെറിച്ചൊരു' തലവനാ.
(ഇനിയും ഉരുണ്ടാല്‍ ചെളി പുരളും ??????)

ഈശ്വരാ ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !' - എന്നാണ് ടൊവീനോ പോസ്റ്ററിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

അതെ.. മറഡോണ "തലതെറിച്ചൊരു" തലവനാ.(ഇനിയും ഉരുണ്ടാല്‍ ചെളി പുരളും 😬😁😋)ഈശ്വരാ ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !

Posted by Tovino Thomas on Sunday, 29 July 2018

റൊമാന്‍സും, കുടുബവും ത്രില്ലറുമൊക്കെ ഉള്ളടങ്ങിയിരിക്കുന്ന ചിത്രമാണ് മറഡോണ.ചിത്രത്തില്‍ ടൊവീനോയുടെ നായിക ശരണ്യ ആര്‍ നായരാണ്. അങ്കമാലി ഡയറീസിലെ യൂക്ലാമ്ബ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണും മറഡോണയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൊവീനോയുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് ടിറ്റോ വേഷമിടുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം സഹകരിച്ചിട്ടുള്ള കൃഷ്ണമൂര്‍ത്തിയാണ് മറഡോണയുടെ തിരക്കഥ. വിഷ്ണു നാരായണ്‍ സംവിധാനം ചെയുന്ന സിനിമയുടെ സംഗീത സംവിധാനം സുശിന്‍ ശ്യാമാണ്. ഈ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റുകളാണ്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുണ്ടെബാ ഫിലിംസുമായി സഹകരിച്ച്‌ മിനി സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ടാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.