You are Here : Home / വെളളിത്തിര

സെമിഫൈനൽ കാണാൻ ബിഗ്ബിയും മോനും റഷ്യയിൽ

Text Size  

Story Dated: Wednesday, July 11, 2018 02:31 hrs UTC

താരരാജാക്കന്‍മാരുടെ ഫോട്ടോകള്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ കാണാന്‍ എത്തിയ ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റേയും മകന്‍ അഭിഷേക് ബച്ചന്റേയും ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

റഷ്യയില സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സെനിറ്റ് അരീനയില്‍ നിന്നും ബിഗ്ബിയും മകനും ചേര്‍ന്ന് എടുത്ത ഫോട്ടോ ഇതിനോടകം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി. ബെല്‍ജിയത്തെ തോല്‍പ്പിച്ച്‌ ഫൈനലില്‍ കടന്ന ഫ്രാന്‍സിനെ അഭിഷേക് ബച്ചന്‍ അഭിനന്ദിക്കുകയും ചെയ്തു. അച്ഛനോടൊപ്പമുള്ള ഫോട്ടോ അഭിഷേക് തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.