You are Here : Home / വെളളിത്തിര

പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ സിനിമയിലും

Text Size  

Story Dated: Sunday, September 01, 2013 10:43 hrs UTC

പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ സിനിമയിലും. സെയ്‌ദ് ഉസ്‌മാന്‍ സംവിധാനം ചെയ്യുന്ന 'അറ്റ്‌ വണ്‍സ്‌' എന്ന സിനിമയിലാണ്‌ ക്ലൈമാക്‌സില്‍ ചില സാമൂഹിക വിപത്തുകള്‍ക്കെതിരേ സന്ദേശം നല്‍കുന്ന രംഗത്താണ്‌ വി എസ്‌ പ്രത്യക്ഷപ്പെടുന്നത്‌. കന്റോണ്‍മെന്റ്‌ ഹൗസില്‍ നടന്ന ചിത്രീകരണത്തില്‍ ആദ്യ ടേക്കില്‍ തന്നെ റോള്‍ ഓകെ.എച്ച്‌ഐവി ബാധിതനായ ഒരാള്‍ സമൂഹത്തില്‍ നിന്ന്‌ നേരിടുന്ന തിരിച്ചടികളെ കുറിച്ചാണ്‌ ചിത്രം പറയുന്നത്‌. ഇത്തരക്കാരെ യുവാക്കള്‍ കണ്ടില്ലെന്ന്‌ നടിക്കരുതെന്നാണ്‌ ചിത്രം നല്‍കുന്ന സന്ദേശം. വലിയ ജനപിന്തുണയുളളതിനാലാണ്‌ വി എസിനെ ചിത്രത്തില്‍ കാസ്‌റ്റു ചെയ്‌തത്‌. അതേസമയം, താനും നേതാവിന്റെ ഒരു വലിയ ആരാധകനാണെന്ന്‌ സംവിധായകന്‍ പറയുന്നു.ചിത്രത്തില്‍ ജഗദീഷ്‌,ബദ്രി , റെജി പ്രകാശ്‌, തലൈവാസല്‍ വിജയ്‌, ഇന്ദ്രന്‍സ്‌ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.