You are Here : Home / ശുഭ വാര്‍ത്ത

മനുഷ്യന് ഒരു തിരിച്ചറിവിനും തിരിഞ്ഞു നോട്ടത്തിനും ദൈവം തന്ന അവസരമാണിത്

Text Size  

Story Dated: Monday, April 13, 2020 06:53 hrs UTC

കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗായിക ചിത്ര. മനുഷ്യന് ഒരു തിരിച്ചറിവിനും തിരിഞ്ഞു നോട്ടത്തിനും ദൈവം തന്ന അവസരമാണ് ലോകത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധിയെന്ന് ചിത്ര പറഞ്ഞു. ഈ സമയത്ത് തെറ്റായ ജീവിത ശൈലികള്‍ക്ക് വിട പറഞ്ഞ് പുതിയ സംസ്‌കാരം ലോകത്തിന് കാഴ്ച വയ്ക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ചിത്ര ആഹ്വാനം ചെയ്തു. 'ഒരു തിരിച്ചറിവിന്, ഒരു തിരിഞ്ഞു നോട്ടത്തിനു, ദൈവം തന്ന അവസരമാണിത്. നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞും ചെയ്തും കാണിച്ചു തന്ന നല്ല ശീലങ്ങളിലേക്ക് ഒരു തിരിച്ചു വരവിന്റെയും അവസരം കൂടിയാണ്. തെറ്റായ ജീവിത ശൈലികള്‍ക്കു വിട പറയാം. ഒരു പുതിയ സംസ്‌കാരം മാതൃകാപരമായി നമുക്ക് ലോകത്തിന് കാഴ്ച്ച വയ്ക്കാം. ഈ തിരക്കുപിടിച്ച ജീവിത ശൈലിയില്‍ കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഈ സമയം ഉപകാരപ്പെടും .കേരളം മുന്നിലാണെന്ന് മാറ്റമില്ലാതെ മുന്നേറുകയാണെന്നു കേരളീയര്‍ തെളിയിച്ചു. അഭിമാനത്തോടെയും അച്ചടക്കത്തോടെയും അണിനിരക്കാം. കേരളത്തിന് വേണ്ടി രാജ്യത്തിനു വേണ്ടി സര്‍ക്കാരിനൊപ്പം മനസ്സു കൊണ്ട് കൂടുതല്‍ അടുക്കാം മനുഷ്യ നന്മയ്ക്കു'. ചിത്ര പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.