You are Here : Home / എന്റെ പക്ഷം

എവര്‍ ഗ്രീന്‍ ശ്രീദേവി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, February 06, 2014 09:57 hrs UTC



അമ്പതാം വയസിലും സിനിമയിലെ പുതുതലമുറക്കാരിയില്‍ കാണുന്ന അതേ ആവേശവും ഉത്സാഹവുമാണ്‌ ശ്രീദേവിക്ക്‌. ആരേയും ആകര്‍ഷിക്കുന്ന ആ മാസ്‌മരിക സൗന്ദര്യം കൂടി വരുന്നതല്ലാതെ അതിന്‌ മങ്ങലേല്‍ക്കുന്നതേയില്ല. ഏത്‌ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ക്കും നല്‍കാന്‍ കഴിയാത്ത മാനസിക സന്തോഷമാണ്‌ ശ്രീദേവിയുടെ അഴകിനു പിന്നില്‍.

സൗന്ദര്യം നിലനിര്‍ത്താന്‍


ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണക്രമീകരണവും വ്യായാമവും പ്രധാന ഘടകംതന്നെയാണ്‌. എന്നാല്‍ മാനസിക സന്തോഷം ഉണ്ടെങ്കില്‍ മാത്രമേ മുഖത്ത്‌ ആ സൗന്ദര്യം പ്രകടമാകുകയുള്ളൂ. എത്ര അണിഞ്ഞൊരുങ്ങിയാലും മനസ്‌ വിഷാദാവസ്‌ഥയിലാണെങ്കില്‍ നമ്മുടെ എനര്‍ജി ഇല്ലാതാവുകയേയുള്ളൂ. മനസിന്‌ സന്തോഷം കിട്ടുന്ന അവസരങ്ങളൊന്നും നഷ്‌ടപ്പെടുത്താതിരിക്കുക.

 

 

 

 

 


വിട്ടുവീഴ്‌ചയ്‌ക്കു തയാറല്ല


ശരിയായ സമയത്ത്‌ ശരിയായ ആഹാരം കഴിക്കുക. ഇതാണ്‌ ഭക്ഷണകാര്യത്തില്‍ എനിക്കുള്ള ഒരേയൊരു നിര്‍ബന്ധം. അത്‌ ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാന്‍ സഹായിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ശരീരത്തിനും മനസിനും ഒരുപോലെ ഉണര്‍വേകുന്ന ഒന്നാണ്‌ യോഗ. അത്‌ പതിവായി ചെയ്യാറുണ്ട്‌. ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ട്‌. എത്ര തിരക്കായാലും ഈ രണ്ടു കാര്യത്തില്‍ ഞാന്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറല്ല.

ആത്മവിശ്വാസം


പോസിറ്റീവായി ചിന്തിക്കുക. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുക. അതിലാണ്‌ സൗന്ദര്യം. അല്ലാതെ കാഴ്‌ചയിലല്ല. നിങ്ങള്‍ നിങ്ങളില്‍തന്നെ സംതൃപ്‌തനാണെങ്കില്‍ മുഖത്ത്‌ ആ തിളക്കം പ്രതിഫലിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



ബെസ്‌റ്റ്‌ ഫെണ്ട്രസ്‌


എന്റെ ബെസ്‌റ്റ്‌ ഫെണ്ട്രസ്‌ എന്റെ രണ്ട്‌ പെണ്‍മക്കളാണ്‌. അവര്‍ക്കൊപ്പം പതിവായി ടെന്നീസ്‌ കളിക്കാറുണ്ട്‌. ജോംഗിങ്ങിനു പോകാറുണ്ട്‌. ഇതൊക്കെ ഫിറ്റ്‌നസ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്‌. ആരോഗ്യമുള്ള ശരീരത്തിന്‌ ശരീരത്തിന്‌ അധ്വാനം നല്‍കിയേ മതിയാവൂ.

നോ ടെന്‍ഷന്‍


എനിക്കും ഉണ്ട്‌ എന്റേതായ ചെറിയ ചെറിയ ടെന്‍ഷനുകള്‍. കുടുംബമാണ്‌ അവിടെ എന്റെ പിന്‍തുണ. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമിരിക്കുമ്പോള്‍ ഒരു ടെന്‍ഷനും എന്നെ അലട്ടാറില്ലെന്നതാണ്‌ സത്യം. അവര്‍ക്കൊപ്പമിരുന്ന്‌ ഒരു സിനിമ കണ്ടുതീരുന്നതോടെ എന്റെ മനസ്‌ ശാന്തമാകും.

 

 

 

 

 



എന്റെ പാഷന്‍


പെയിന്റിങ്ങ്‌ എനിക്ക്‌ പാഷനാണ്‌. മോഡേണ്‍ ആര്‍ട്ടും പോര്‍ട്രേറ്റും ചെയ്യാനാണ്‌ കൂടുതല്‍ താല്‌പര്യം സിനിമയുടെ തിരക്കുകള്‍ക്കിടയിലും അതിനായി ഞാന്‍ സമയം കണ്ടെത്തിയിരുന്നു. വിവാഹം കഴിഞ്ഞതോടെ പെയിന്റിങ്ങ്‌ തല്‌ക്കാലത്തേക്ക്‌ ഒഴിവാക്കി. എനിക്ക്‌ പെയിന്റിങ്ങിനോടുള്ള ഇഷ്‌ടം മനസിലാക്കി ഭര്‍ത്താവും മക്കളുമാണ്‌ വീണ്ടും വരച്ചു തുടങ്ങാന്‍ പ്രേരിപ്പിച്ചത്‌.

സമയം അറിഞ്ഞ്‌ ഭക്ഷണം


രണ്ടു ഗ്ലാസ്‌ ചെറു ചൂടു വെള്ളം കുടിച്ചുകൊണ്ടാണ്‌ എന്റെ ഒരു ദിവസം ആരംഭിക്കുന്നത്‌. ഒരു മണിക്കൂറിനുശേഷം ഒരു ഹെര്‍ബല്‍ ടീ. ഓട്‌സും നെയ്യ്‌ നീക്കിയ പാലും അല്ലെങ്കില്‍ ട്രൈഫ്രൂട്ട്‌സുമാണ്‌ ബ്രേക്‌ഫാസ്‌റ്റ്‌. ഇടനേരങ്ങളില്‍ ഫ്രൂട്ട്‌ ജൂസ്‌ കുടിക്കും. ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ 3 മണിയാകും. സാലഡാണ്‌ ഉച്ചഭക്ഷണത്തിലെ പ്രധാന ഇനം. ധാരാളം ഇലവര്‍ഗങ്ങള്‍ സാലഡില്‍ ഉള്‍പ്പെടുത്താറുണ്ട്‌. സാലഡിനൊപ്പം ദാല്‍ കറി കൂടിയുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം. ചിലപ്പോള്‍ ആവിയില്‍ വേവിച്ചെടുത്ത മീന്‍ കഴിയ്‌ക്കും. ഉച്ചഭക്ഷണത്തെക്കാള്‍ കുറഞ്ഞ അളവിലേ രാത്രി ഭക്ഷണം കഴിക്കാറുള്ളൂ. സൂപ്പ്‌ അല്ലെങ്കില്‍ റൊട്ടിയും വെജിറ്റബിള്‍ കറിയും. അത്താഴത്തിന്‌ അതാണ്‌ പതിവ്‌.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More