You are Here : Home / എന്റെ പക്ഷം

ധനമന്ത്രിയുടെ വീട്ടിലെ ക്രിസ്തുമസ് വിശേഷങ്ങള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, December 16, 2013 05:27 hrs UTC

ധനമന്ത്രി കെ.എം മാണിയുടെ വീട്ടില്‍ മരുമകളായെത്തുമ്പോള്‍ നിഷ വിചാരിച്ചില്ല ക്രിസ്തുമസിന് ഇത്രയും പുതുമ ഉണ്ടാകുമെന്ന്. ആലപ്പുഴയില്‍നിന്ന് പാലായിലെത്തിയപ്പോള്‍ ക്രിസ്തുമസ് വിഭവങ്ങളുടെ രുചിവൈവിധ്യത്തിലാണ് നിഷ ശരിയ്ക്കും വീണു പോയത്. പാലാക്കാരുടെ സ്വന്തം മാണി സാറിന്റെ വീട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ച് വാചാലയാകുകയാണ് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ.

 

 

 

 

 

 


എങ്ങയൊണ് ധനകാര്യമന്ത്രിയുടെ വീട്ടിലെ ക്രിസ്തുമസ് ആഘോഷം?

പാതിരാ കുര്‍ബാ കൂടിവരുന്നതോടെയാണ് വീട്ടില്‍ ക്രിസ്തുമസ് ആഘോഷം തുടങ്ങുന്നത്. പള്ളിയില്‍ പോയി വന്നാലുടന്‍ അച്ചാച്ചന്‍ (കെ.എം മാണി) കേക്ക് മുറിക്കും. അതോടെ ആഘോഷങ്ങള്‍ ആരംഭിക്കും. എത്ര തിരക്കാണെങ്കിലും ഒരു നേരത്തെ ഭക്ഷണമെങ്കിലും വീട്ടില്‍നിന്നു കഴിക്കാന്‍ അച്ചാച്ചനും ജോസും ശ്രമിക്കാറുണ്ട്.

 

 

 

 

 

 

 

 

 



എന്താണ് ക്രിസ്തുമസ് സ്പെഷല്‍ ബ്രേക് ഫാസ്റ്റ്?

മക്കളെല്ലാവരും ഒത്തു കൂടുന്ന ദിവസം കൂടിയാണല്ലോ അത്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് അച്ചാച്ചനു ഏറ്റവും വലിയ സന്തോഷം. പ്രത്യേകിച്ച് പേരകുട്ടികള്‍ക്കൊപ്പം. അപ്പം, സ്റ്റൂ, ഏത്തക്ക പുഴുങ്ങിയത് എന്നിങ്ങനെ നീളുന്നു രാവിലത്തെ വിഭവങ്ങള്‍. അമ്മയ്ക്കും എനിയ്ക്കും നോയ്മ്പ് മുറിക്കാനുള്ള ദിവസം കൂടിയാണന്ന്. അച്ചാച്ചും ജോസിനും തിരക്കുകള്‍ കാരണം നോയമ്പെടുക്കാന്‍ കഴിയാറില്ല.

ആലപ്പുഴയില്‍നിന്ന് പാലായിലെത്തിയപ്പോള്‍ ക്രിസ്തുമസ് വിഭവങ്ങളിലും ആ പുതുമ ഉണ്ടായിരുന്നോ?

എന്റെ വീട് ആലപ്പുഴയിലാണ്. പാലായില്‍നിന്നും തികച്ചും വ്യത്യസ്തമായ ഭക്ഷണരീതിയാണവിടെ. കൂടുതലും മീന്‍ വിഭവങ്ങള്‍. പാലായിലെ വീട്ടില്‍ ഇറച്ചി വിഭവങ്ങള്‍ക്കാണ് പ്രാധാന്യം. ഇപ്പോള്‍ രണ്ടു സ്ഥലത്തെയും ക്രിസ്തുമസ് വിഭവങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഞങ്ങളുടെ ക്രിസ്തുമസ് മുമ്പ് പൊതുവേ കപ്പയും മീനുമെല്ലാം ഇഷ്ടപ്പെടുന്നയാളാണ് ജോസ്. എന്നാല്‍ ക്രിസ്തുമസ് വിഭവങ്ങളില്‍ ഞാന്‍ എന്തെങ്കിലും പരീക്ഷണങ്ങള്‍ നടത്തിയാല്‍ നല്ല അഭിപ്രായം പറയാറുണ്ട്. ഇറച്ചി വിഭവങ്ങള്‍ക്കൊപ്പം, ക്രിസ്തുമസ് ദിത്തില്‍ ഉണ്ടാക്കുന്ന സീ ഫുഡ് സ്റ്റൂവാണ് വീട്ടിലെ സ്പെഷല്‍ ക്രിസ്തുമസ് റെസിപ്പി.

നിഷയുടെയും ജോസ്കെ മാണിയുടെയും മക്കളായ പ്രിയങ്ക, റിഥിക്, കുഞ്ഞുമാണി ഇവരും പൊതു പ്രവര്‍ത്തത്തില്‍ ഏറെ തല്പരരാണ്. "ക്രിസ്തുമസ് ആകുന്നതോടെ സാന്താക്ളോസിന്റെ വേഷം ഒക്കെ കെട്ടി പ്രായമായവര്‍തന്നെ താമസിക്കുന്ന വീടുകളില്‍ അവര്‍ കരോളിനു പോകും. അപ്പോള്‍ ആ വീട്ടിലുള്ളവരുടെ മുഖത്തു നിറയുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അതാണ് ക്രിസ്തുമസിന്റെ ഏറ്റവും വലിയ അനുഗ്രഹമെന്ന് തോന്നാറുണ്ട്.'' നിഷ ജോസ് കെ. മാണി പറഞ്ഞു നിര്‍ത്തുന്നു.

 

 

 

 

 

 

 


സീ ഫുഡ് സ്റ്റൂ

1. കണവ (വൃത്തിയാക്കി വട്ടത്തില്‍ അരിഞ്ഞത്) - കാല്‍ കപ്പ്
2. ദശയുള്ള മീന്‍ (മുള്ളില്ലാത്തത്) - അര കപ്പ്
3. ചെമ്മീന്‍ (വാംലാടു കൂടി വൃത്തിയാക്കിയത്) - അര കപ്പ്
4. എണ്ണ, നെയ്യ് - കാല്‍ കപ്പ്
5. സവോള - 1 ഇടത്തരം (കൊത്തിയരിഞ്ഞത്)
6. ഇഞ്ചി - 1 കഷ്ണം (കൊത്തിയരിഞ്ഞത്)
7. പച്ചമുളക് (നീളത്തില്‍ മുറിച്ചത്) - 4 എണ്ണം
8. വെളുത്തുള്ളി (അരിഞ്ഞത്) - ഒരുകുടം
9. പെരുംജീരകം - അരടീസ്പൂണ്‍
10. വെളുത്തുള്ളി, ഇഞ്ചി (അരച്ചത്) - 1 ടേബിള്‍സ്പൂണ്‍
11. കുരുമുളക്പൊടി - 1 ടേബിള്‍സ്പൂണ്‍
12. കുരുമുളക് ചതച്ചത് - 2 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ - ഒന്നേക്കാല്‍ കപ്പ്
(മുക്കാല്‍ കപ്പ് ഒന്നാം പാലും അരകപ്പ് രണ്ടാം പാലും)
13. കാരറ്റ് - 1 എണ്ണം
ഉപ്പ് - ആവശ്യത്തിനു

പാകംചെയ്യുന്ന വിധം

വെളുത്തുള്ളി, ഇഞ്ചി അരച്ചത്, കുരുമുളക്പൊടി, ഉപ്പ് ഇവ യോജിപ്പിച്ച് 1,2,3 ചേരുവകളില്‍ നന്നായി പുരട്ടിവയ്ക്കുക. കട്ടിക്ക് അല്പം മൈദ പുരട്ടാവുന്നതാണ്. ശേഷം അധികം മൂക്കാതെ എണ്ണയില്‍ വറുത്തെടുക്കുക. ബാക്കി എണ്ണയില്‍ സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, പെരുംജീരകം, കുരുമുളക് ചതച്ചത്, കാരറ്റ് ഇവ ചേര്‍ത്ത് വഴറ്റുക. അതിുശേഷം രണ്ടംപ്പാല്‍ ചേര്‍ക്കുക. തിളച്ചു വരുമ്പോള്‍ വറുത്തുവച്ച മീന്‍കൂട്ടുകള്‍ ചേര്‍ക്കുക. ഇതിലേക്ക് ഒന്നാംപാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More