You are Here : Home / എന്റെ പക്ഷം

ചൂളം വിളിക്ക് മുമ്പ്

Text Size  

Story Dated: Thursday, June 15, 2017 12:58 hrs UTC

കൊച്ചിയുടെ സ്വപ്നമായിരുന്ന മെട്രോ ഇനി യാഥാര്‍ത്യത്തിലേക്ക് ചുവടുവെക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഇ​തു​വ​രെ കാ​ണാ​ത്ത​ത്ര ഒ​ത്തൊ​രു​മ​യും സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​ണു മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ല്‍ കാ​ണാ​നാ​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​ലു​വ മു​ത​ല്‍ പാ​ലാ​രി​വ​ട്ടം​വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണു കൊച്ചി മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ക. ഇ​തി​നി​ട​യി​ലു​ള്ള 11 സ്‌​റ്റേ​ഷ​നു​ക​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​യി​ട്ടു​ണ്ട്. വെറുമൊരു മെട്രോ മാത്രമായിരിക്കുകയില്ല കൊച്ചിക്ക്‌ ലഭിക്കുക. പൊതുഗതാഗത സംവിധാനങ്ങളായ ബോട്ട്, ബസ്സ് എന്നിവയുമായി മെട്രോയെ ബന്ധിപ്പിക്കുക, അതിലൂടെ കൊച്ചിയുടെ ഗതാഗത മേഖലയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം.

 

 

ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ചോ, എ​ലി​വേ​റ്റ​റി​ലൂ​ടെ​യോ, ന​ട​പ്പാ​ത​യി​ലൂ​ടെ​യോ പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്താം. പ​രി​സ​രം വീ​ക്ഷി​ച്ചു​ള്ള ന​ട​പ്പി​നി​ടെ പ്ലാ​റ്റ്‌​ഫോം മാ​റി​പ്പോ​യാ​ല്‍ പാ​ളം മു​റി​ച്ചു ക​ട​ന്ന് അ​പ്പു​റ​ത്തെ​ത്താ​ന്‍ പ​റ്റി​ല്ല, ഫ്ലൈ ഓ​വ​റു​ക​ളു​മി​ല്ല. പ​ക​രം വ​ന്ന​വ​ഴി തി​രി​ച്ചു​വ​ന്ന് അ​ടു​ത്ത പ്ലാ​റ്റ് ഫോ​മി​ലെ​ത്ത​ണം. അ​തു​കൊ​ണ്ടു കൃ​ത്യ​മാ​യ പ്ലാ​റ്റ്‌​ഫോം മ​ന​സി​ലാ​ക്കി​യി​ട്ടു​വേ​ണം അ​ക​ത്തു ക​യ​റാ​ന്‍. വളരെ വ്യത്യസ്‌തവും നൂതനവുമായ തേര്‍ഡ് റെയില്‍ സംവിധാനം ഉപയോഗിച്ചാണ് കൊച്ചി മെട്രോ ട്രെയിനുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ റയില്‍വേയിലെ പോലെ പാളം മുറിച്ചുകടന്നു അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകുന്നത് അപകടകരമാണ്. ഇന്ത്യയിലെ മെട്രോകളിൽ ആദ്യമായാണ് പാളത്തിനോട് ചേർന്നു തന്നെ മെട്രോ ട്രെയിൻ സഞ്ചരിക്കാനാവശ്യമുള്ള വൈദ്യുത ബന്ധം (തേർഡ് ട്രാക്ഷൻ) സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​ണു​ള്ള​ത്. റെ​യി​ല്‍ പാ​ള​ത്തി​ലേ​ക്കു നോ​ക്കി​നി​ന്നാ​ല്‍ ന​മ്മു​ടെ ഇ​ട​തു വ​ശ​ത്തേ​ക്കു മാ​ത്ര​മാ​യി​രി​ക്കും എ​ല്ലാ​യ്‌​പ്പോ​ഴും മെ​ട്രോ ട്രെ​യി​ന്‍ സ​ഞ്ച​രി​ക്കു​ന്ന​ത്.

 

 

 

ഇത്രയും ഇൻവെസറ്റ്മെന്റ് നടത്തിയിട്ട്, മോഡേൺ ടെക്നോളജി ഉപയോഗിക്കാതെ, യാത്രയാരുടെ സുരക്ഷിതത്വം ഉറപ്പക്കതേ, ഒരു മഞ്ഞവര ഇട്ടിട്ടു അത് മുറിച്ചു കടക്കരുതെന്നു എഴുതിവച്ചാൽ എല്ലാമായോ? ഇന്ന് ലോകത്തിലെ എല്ലാ മെട്രോകളും പ്ലാറ്റ്ഫോം സ്ക്രീൻ ഡോർസ് PSD അല്ലെങ്കിൽ പ്ലാറ്റ്ഫോം എഡ്ജ് ഡോർസ് PED സിസ്റ്റം ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നു. ഇതുകൊണ്ടുള്ള ഒന്നാമത്തെ ഉപകാരം യാത്രക്കാരുടെ സുരക്ഷിതത്വം, രണ്ടാമത് സാമ്പത്തികമായ നേട്ടം, ഈ വാതിലുകളിലൂടെ പരസ്യ വരുമാനം കിട്ടാനുള്ള സാധ്യത. മൂന്നാമതായി "തേർഡ് പാർട്ടി ട്രെസ്‌പാസ്സിങ്" ഒഴിവാക്കാം. പാസഞ്ചർ റെയിൽ ട്രാക്കിൽ വീഴാത്ത/ഇറങ്ങാത്ത രീതിയിൽ ദുബൈ മെട്രോ മാതൃകയിലുള്ള സേഫ്റ്റി ഗാർഡു കൾ വേണം. ട്രെയിൻ സറ്റോപ്‌ ആവുംപോൾ മാത്രം തുറക്കുന്ന ഡോറുകളോടു കൂടിയവയാണവ. അല്ലാത്ത പക്ഷം ആളുകൾ ട്രാക്കിലിറങ്ങും ഷോക്കടിച്ച് അപകടങ്ങളുണ്ടാകും. അതീവ ഗുരുതരമായ സേഫ്റ്റി പാളിച്ചയാണിത്. ഗ്ലാസ് ഗാർഡുകൾ വെക്കുമ്പോൾ ഒത്തിരി ഗുണങ്ങൾ . * Energy saving * protection of Perdition * Advertising platform area. * Protection of climate change of Out country. * avoiding outside noise in to platform. * Announcement sound clarity. * Avoiding the unexpected accident. എത്ര അന്താരാഷ്ട്ര നിലവാരമുള്ള പ്രോജക്റ്റുകളായാലും കേരള്തിലെത്തുമ്പോള്‍ Perfection എന്നത് കാണാൻ കിട്ടൂല. ഉദാഹരണം: സീലിംഗ്, station entrance ൻറെ വശങ്ങൾ, extinguisher box ൻറെ സ്ഥാനം,പന്തൽ പോലെ തോന്നിക്കുന്ന റൂഫിംഗ്, concealed അല്ലാത്ത വയറിംഗുകൾ.

 

ഇങ്ങനെയൊക്കെയാണങ്കിലും ഒന്നുറപ്പ്, കൊച്ചി മെട്രോ രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ള ഏതുമെട്രോയെക്കാളും മികച്ചതാണ്. ഇത് കാണേണ്ട കാഴ്ച മാത്രമല്ല, അനുഭവിക്കേണ്ട യാത്രകൂടിയാണ്!

 

(അമേരിക്കയിലെ പ്രമുഖ ബില്‍ഡേഴ്സായ എ.വണ്‍ കണ്‍സ്റ്റ്രക്ഷന്‍ , ചില്‍കോണ്‍ സര്‍വീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയും പ്രോജക്റ്റ് കണ്‍ ട്രോളര്‍ കൂടിയാണ്‌ അലക്സ് ചിലമ്പിട്ടശ്ശേരില്‍ )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From എന്റെ പക്ഷം
More
View More