You are Here : Home / SPORTS

ഫെയ്സ് ബുക്ക് കാമുകിക്ക് ഇരട്ടി പ്രായം ,കാമുകിയെ കൊന്നതിനു ശേഷം കാമുകന്‍ ജീവനൊടുക്കി

Text Size  

Story Dated: Sunday, April 20, 2014 09:42 hrs UTC

ജബല്‍പുര്‍ :ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശി വിനീത് സിങ്ങ് കാമുകി ജ്യോതി കോറി(44)യെ കൊന്ന് 22-കാരന്‍ സ്വയം വെടിവെച്ച് മരിച്ചു.ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും രണ്ടരവര്‍ഷമായി പ്രണയത്തിലായിരുന്നു.എന്നാല് കഴിഞ്ഞ ഏപ്രില്‍ 18 കാമുകിയെ ബെദാഘട്ടില്‍ നര്‍മദയുടെ തീരത്ത് കണ്ടപ്പോള് ജ്യോതിക്ക് തന്നേക്കാള്‍ ഇരട്ടി പ്രായമുണ്ടെന്ന് മനസ്സിലായി.ഫെയ്‌സ്ബുക്കില്‍ നല്‍കിയിരുന്നത് വ്യാജഫോട്ടോയാണെന്നും വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയാണെന്നും വിനീത് അറിഞ്ഞു.ചതിക്കപ്പെട്ടതറിഞ്ഞ വിനീത് ഉടന്‍ ജ്യോതിയെ വെടിവെച്ചുകൊന്നു.പിന്നീട് സ്വയം വെടിയുതിര്‍ത്തു.തോക്കുമായി നില്‍ക്കുന്ന വിനീതിന്റെ ചിത്രങ്ങള്‍ നേരത്തേ ഫെയ്‌സ്ബുക്കില്‍ ജ്യോതി ലൈക്ക് ചെയ്തിരുന്നു. ആസ്പത്രിയിലേക്ക് കൊണ്ടുപോകവെയാണ് വിനീത് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.