You are Here : Home / SPORTS

ഇതാണ് ഗാന്ധിസം; അടിച്ചവന്റെ വീട്ടിലെത്തി കുശലം അന്വേഷിച്ച് കേജ്രിവാള്‍

Text Size  

Story Dated: Wednesday, April 09, 2014 01:26 hrs UTC

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവറെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ കിരാരിയിലുള്ള ലാലിയെയാണ് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമെത്തി കെജ്‌രിവാള്‍ സന്ദര്‍ശിച്ചത്. മുഖത്തടിച്ചതില്‍ ലാലി കെജ്‌രിവാളിനോട് മാപ്പു പറഞ്ഞതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി രാഖി ബിര്‍ളയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെ സുല്‍ത്താന്‍പുരില്‍ വച്ച് ലാലി പൂമാല ചാര്‍ത്തിശേഷം കെജ്‌രിവാളിന്റെ മുഖത്തടിച്ചത്.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ക്ഷുഭിതനായാണ് കെജ്‌രിവാളിനെ അടിച്ചതെന്ന് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.