You are Here : Home / SPORTS

മോഡി കാന്റീന്‍ കോണ്‍ട്രാക്‌ടറായിരുന്നുവെന്ന്‌ കോണ്‍ഗ്രസ്‌

Text Size  

Story Dated: Sunday, February 16, 2014 03:11 hrs UTC


ചായവില്‍പ്പനക്കാരനെന്ന പഴയ ജോലി പ്രചരണ തന്ത്രമാക്കുന്ന ബിജെപിയുടെ
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പ്രയാണത്തിന്‌ തടയിടാന്‍
കോണ്‍ഗ്രസ്‌. ചായവില്‍പ്പനക്കാരന്‍ ആയിരുന്നില്ല,

പകരം കാന്റീന്‍ കോണ്‍ട്രാക്‌ടര്‍ ആയിരുന്നു മോഡിയെന്നാണ്‌ കോണ്‍ഗ്രസ്‌
പറയുന്നത്‌. സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്‌
പട്ടേലാണ്‌ മോഡിക്കെതിരെ ഇത്തരമൊരു പ്രസ്‌താവനയുമായി
രംഗത്തെത്തിയിരിക്കുന്നത്‌. മോഡിയുടെ പേര്‌ പരാമര്‍ശിക്കാതെയാണ്‌
പ്രസ്‌താവന. ചായവില്‍പ്പനക്കാരുടെ സംഘടനയാണത്രെ കോണ്‍ഗ്രസിനെ ഇക്കാര്യം
അറിയിച്ചത്‌.

മാത്രമല്ല ചായക്കടകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച വെറും തിരഞ്ഞെടുപ്പ്‌
നാടകം മാത്രമാണെന്നും പട്ടേല്‍ പറഞ്ഞു. സ്വരാജ്‌ കുച്ച്‌ റാലിക്കിടെയാണ്‌
പട്ടേലിന്റെ പ്രസ്‌താവന. മോഡിയുടെ വല്ലഭായ്‌ പട്ടേല്‍ പ്രതിമ നിര്‍മാണം
പ്രധാനമന്ത്രിക്കസേരയിലേക്കുള്ള ഏണിയാണെന്നും പട്ടേല്‍ പറഞ്ഞു. ഇത്‌
ഗുജറാത്ത്‌ മോഡല്‍ വികസനമല്ലെന്നും ഗുജറാത്ത്‌ മോഡല്‍ വികസനത്തിന്റെ
അടിസ്‌ഥാനം മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ്‌ പട്ടേലുമാണെന്നും
അദ്ദേഹം പറഞ്ഞു.

എന്നാല്‍ പെട്ടെന്ന്‌ അധികാരത്തിലേറുന്നവര്‍ അവരുടെ ആശയങ്ങളെ
വിസ്‌മരിക്കുകയും തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ മാത്രം അവരെ
സ്‌തുതിക്കുകയാണെന്നും പട്ടേല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്‌ വരുമ്പോഴാണ്‌
ഇത്തരക്കാര്‍ ചായക്കടക്കാരും രാമഭക്തന്‍മാരുമായി മാറുന്നതെന്നും അദ്ദേഹം
മോഡിയുടെ പേരെടുത്തു പറയാതെ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.