You are Here : Home / SPORTS

ബംഗാളില്‍ ഇപ്പോഴും അടിമകള്‍;11 ഗോത്രവര്‍ഗക്കാര്‍ നിരീക്ഷണത്തില്‍

Text Size  

Story Dated: Monday, December 30, 2013 05:44 hrs UTC

ഛത്തിസ്ഗഡില്‍ നിന്നുള്ള 11 പഹാഡി ഗോത്രക്കാര്‍ ബംഗാളില്‍ അടിമകളായി ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ഛത്തിസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ ബഗിച്ച ബ്ളോക്കിലുള്‍പ്പെട്ട കമരിമ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഈ 11 പേരും. നാലു സ്ത്രീകളും ഇതിലുള്‍പ്പെടുന്നുണ്ട്.  ഇവരെ കൂടാതെ ഇവരുടെ അഞ്ചു കുട്ടികളും ഇത്തരത്തില്‍ ബംഗാളില്‍ അടിമകളായി ഇവര്‍ക്കൊപ്പമുണ്ട്. ജാഷ്പൂര്‍ കളക്ടറുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് അവരുടെ ബന്ധുക്കള്‍ അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല.

ഇവര്‍ ജോലി ചെയ്യുന്നത് ആര്‍ക്കു വേണ്ടിയാണോ അയാളെയാണ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ അയാള്‍ പറഞ്ഞത് അവരിപ്പോള്‍ അവിടെയില്ല ആസാമിലേക്കും ഭൂട്ടാനിലേക്കുമായി അവര്‍ പോയി എന്നാണ്. കവിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം അവരെപ്പറ്റി യാതൊരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ കളക്ടര്‍ക്കു നല്‍കിയ വിവരം. ഫോണ്‍ കൂടി കിട്ടാതായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ഏതെങ്കിലും ഒറ്റപ്പെട്ട പ്രദേശത്താവും അവരിപ്പോള്‍ ഉണ്ടാവുക എന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

സംഭവം അറിഞ്ഞയുടന്‍ തന്നെ കളക്ടര്‍ അ്വഷണത്ത്ി ഉത്തരവിട്ടിട്ടുണ്ട്. ജാഷ്പൂര്‍ പോലീസ് പറയുന്നത് ബംഗാളിലേക്ക് ഒരു രഹസ്യ വിഭാഗത്തെ അവരുടന്‍ തന്നെ അയക്കുമെന്നാണ്. ഈ വിഭാഗത്തില്‍പെട്ട ആളുകള്‍ സാധാരണയായി കേരളം , തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കുഴല്‍കിണര്‍ കുഴിക്കാന്‍ എത്താറുള്ളവരാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.