You are Here : Home / SPORTS

അയാൾ ധോണിയുടെ കാൽക്കൽ വീണു

Text Size  

Story Dated: Saturday, April 21, 2018 01:34 hrs UTC

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെ സെഞ്ചുറി മാത്രമല്ല ആരാധകരുടെ മനസ്സിലിടം നേടിയത്. മറ്റൊരു നിമിഷം കൂടി മത്സരത്തിനിടയില്‍ സംഭവിച്ചു. ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ കാല് തൊട്ട് വന്ദിച്ച ആരാധകനാണ് കാണികളുടെ കൈയടി നേടിയത്.

മത്സരത്തില്‍ 46 റണ്‍സെടുത്ത് സുരേഷ് റെയ്‌ന പുറത്തായതിന് പിന്നാലെ ധോനി ക്രിസീലേക്ക് വരികയായിരുന്നു. ഇതിനിടെ ഗാലറിയില്‍ നിന്നും ഓടിയെത്തിയ ആരാധകന്‍ വന്ന് ധോനിയുടെ കാലില്‍ വീണു. ധോനി ആ ആരാധകനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും അവനോട് സംസാരിക്കുകയും ചെയ്തു.

ആ ആരാധകനെ സംബന്ധിച്ച്‌ അത് ജീവിതാഭിലാഷം പൂര്‍ത്തിയായ നിമിഷമായിരുന്നു. കരച്ചിലടക്കാനാവാതെ ആകാശത്തേക്ക് നോക്കി ദൈവത്തോട് നന്ദി പറഞ്ഞാണ് അയാള്‍ ഗാലറിയിലേക്ക് തിരിച്ചുപോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ധോനി ആരാധകരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.