You are Here : Home / SPORTS

കാളി പഠിപ്പിക്കാൻ ദൈവം തെരുവിലിറങ്ങി

Text Size  

Story Dated: Tuesday, April 17, 2018 02:42 hrs UTC

 പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചെറിയവനാണോ വലിയവനാണോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന സച്ചിന്റെ വ്യക്തിത്വം ക്രിക്കറ്റ് ആരാധകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ളതാണ്. ഇതാ, ക്രിക്കറ്റ് ആരാധകരെ ഒരിക്കല്‍ കൂടി ഞെട്ടിപ്പിച്ചിരിക്കുകയാണ് സച്ചിന്‍ ഇവിടെ.

സച്ചിന്‍ റോഡരികില്‍ മെട്രോ തൊഴിലാളികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി. വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡിലൂടെ കടന്നു പോയ കാറില്‍ നിന്ന് ഒരു കുട്ടി ആശ്ചര്യത്തോടെ സച്ചിന്‍ എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കാം.

 

https://www.youtube.com/watch?time_continue=3&v=Nd_BiOhDfCk

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.