You are Here : Home / SPORTS

റൊണാൾഡോയുടെ ബൈസൈക്കിൾ ഗോളിൽ അമ്പരുന്നു പോയി ലോകം

Text Size  

Story Dated: Wednesday, April 04, 2018 03:08 hrs UTC

ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്റെസിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് റയല്‍ മാഡ്രിഡ് തകര്‍ത്തപ്പോള്‍ കണ്ണിന് കുളിരായത് ആരാധകരുടെ പ്രിയ റോണോയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ്. അതില്‍ ആരാധകരെ അതിശയിപ്പിച്ചത് ബൈസൈക്കിള്‍ കിക്കിലൂടെ നേടിയ ഗോളും!

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് എന്നാണ് ഈ ഗോളിനെ റയല്‍ കോച്ച്‌ സിനഡിന്‍ സിദാന്‍ വിശേഷിപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന കളിക്കാരന് മാത്രം സാധിക്കുന്നതാണ് ഈ ഗോള്‍. എപ്പോഴും വ്യത്യസ്തമായി ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് റോണോയ്ക്കുണ്ടെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.

2002ലെ ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ഇതുപോലെതന്നെ ഒരു ഗോള്‍ സിദാന്‍ നേടിയിട്ടുണ്ട്. അക്കാര്യം മാധ്യമങ്ങള്‍ സൂചിപ്പിച്ചപ്പോഴുള്ള സിദാന്റെ മറുപടിയും രസകരമായിരുന്നു- നിങ്ങള്‍ താരതമ്യപ്പെടുത്തിക്കോളൂ, പക്ഷേ എന്റെ ഗോള്‍തന്നെയാണ് മനോഹരം എന്നുറപ്പല്ലേ! സിദാന്റെ മറുപടി കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി.

യുവന്റസിനെതിരായ ഗോള്‍ നേട്ടത്തോടെ തുടര്‍ച്ചയായ പത്ത് ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി റൊണാള്‍ഡോ സ്വന്തമാക്കി. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച റോണോയുടെ ഗോള്‍ താഴെ കാണാം.

https://www.youtube.com/watch?v=-5oDtmztOT4

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.