You are Here : Home / SPORTS

സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ന്‍ ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍

Text Size  

Story Dated: Tuesday, February 13, 2018 02:05 hrs UTC

ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ന്‍ ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍. ക​ഴി​ഞ്ഞ 12 മാ​സം ബാ​റ്റിം​ഗി​ല്‍ സ്മി​ത്ത് പു​ല​ര്‍​ത്തി​യ മി​ക​വാ​ണ് ബോ​ര്‍​ഡ​ര്‍ മെ​ഡ​ലി​ലെ​ത്തി​ച്ച​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് സ്മി​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ടെ​സ്റ്റ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ ആ​യി സ്മി​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഡൊ​ണാ​ള്‍​ഡ് ബ്രാ​ഡ്മാ​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​നെ​ന്നാ​ണ് സ്മി​ത്തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മെ​ഡ​ലി​നു​ള്ള താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പി​ല്‍ ഓ​സീ​സ് നാ​യ​ക​ന്‍ 246 വോ​ട്ട് നേ​ടി. ര​ണ്ടു ത​വ​ണ ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍ നേ​ടി​യ ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (162 വോ​ട്ട്) ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ ന​ഥാ​ന്‍ ലി​യോ​ണ്‍ (156 വോ​ട്ട്) മൂ​ന്നാം​സ്ഥാ​നം നേ​ടി. 2015ലാ​ണ് സ്മി​ത്ത് ആ​ദ്യ​മാ​യി ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍ നേ​ടു​ന്ന​ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.