You are Here : Home / SPORTS

കസബയിലെ അശ്ലീല സംഭാഷണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍

Text Size  

Story Dated: Tuesday, July 12, 2016 11:43 hrs UTC

തിരുവനന്തപുരം: കസബയിലെ അശ്ലീല സംഭാഷണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ കെ സി റോസക്കുട്ടി. ഇത്തരം സ്ത്രീവിരുദ്ധമായ പരമാര്‍ശങ്ങള്‍ പൊലീസ് വേഷത്തിലെത്തിയ മമ്മൂട്ടിയെ പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. അത്തരം സംഭാഷണങ്ങള്‍ തിരക്കഥയില്‍ ഉണ്ടെങ്കില്‍ തിരുത്താനുളള ആര്‍ജ്ജവം മമ്മൂട്ടിയെ പോലെയുളള ഒരു നടന്‍ കാണിക്കണമായിരുന്നുവെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. താന്‍ ഇനിയും ചിത്രം കണ്ടിട്ടില്ല. പക്ഷേ ആരോപിക്കപ്പെടുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ ഇത്തരം സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. ചിത്രത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ചിത്രം കണ്ട് വിലയിരുത്താന്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.