You are Here : Home / SPORTS

മമ്മൂട്ടിയെ രാജ്യസഭയില്‍ എത്തിക്കാന്‍ ബി.ജെ.പി

Text Size  

Story Dated: Tuesday, October 14, 2014 04:12 hrs UTC

കൊച്ചി: മമ്മൂട്ടി സമ്മതം മൂളിയാല്‍ അദ്ദേഹത്തെ നേരിട്ട്‌ രാജ്യസഭയില്‍ എത്തിക്കാനായി ബി.ജെ.പി നീക്കം.അതേസമയം ബി.ജെ.പിക്ക്‌ പിന്നാലെ കോണ്‍ഗ്രസും മമ്മൂട്ടിയെ സഭയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. സച്ചിനെ എത്തിച്ച മാതൃകയില്‍ മമ്മൂട്ടിയെ രാജ്യസഭാംഗമാക്കാനാണ്‌ ബി.ജെ.പിയുടെ ശ്രമം.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച്‌ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും സുരേഷ്‌ ഗോപിയും രംഗത്ത്‌ വന്നിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വഛ്‌ച ഭാരത്‌ പദ്ധതിക്ക്‌ മമ്മൂട്ടി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്‌ ബി.ജെ.പിക്ക്‌ പ്രതീക്ഷ നല്‍കുന്നു. ബി.ജെ.പി നേരത്തെ എ.പി.ജെ അബ്‌ദുള്‍കലാമിനെ രാഷ്‌ട്രപതിയാക്കിയതു മതേതരമുഖം ലക്ഷ്യമാക്കിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.