You are Here : Home / News Plus

ലോക്ക്ഡൗണ്‍ നീട്ടും ?

Text Size  

Story Dated: Tuesday, April 07, 2020 02:18 hrs UTC

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ 21 ദിവസം കൂടി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയതായി മുഖ്യമന്ത്രിയുടെ അറിയിച്ചിരുന്നു. വാഹന വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും തുറക്കാം. മൊബൈല്‍ ഫോണ്‍ വില്‍പ്പന, റീ ചാര്‍ജ് , കമ്ബ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് സ്ഥാപനങ്ങളും ആഴ്ചയില്‍ ഒരുദിവസം തുറക്കാം.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് നിയോഗിച്ച കെ എം ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായേ പിന്‍വലിക്കാവൂ എന്ന ശുപാര്‍ശ മുഖ്യമന്ത്രിക്കു നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More