You are Here : Home / News Plus

മ​ല​യാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​നം ഒരുക്കണം

Text Size  

Story Dated: Tuesday, April 07, 2020 02:11 hrs UTC

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ കൊ​റോ​ണാ ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ അ​ത​ത് രാ​ജ്യ​ത്തെ ഇ​ന്ത്യ​ന്‍ എ​മ്ബസി വ​ഴി അ​ടി​യ​ന്ത​ര സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ക​ഴി​ഞ്ഞ ദി​വ​സം 22 രാ​ജ്യ​ങ്ങ​ളി​ലെ 30 ല്‍ ​പ​രം പ്ര​മു​ഖ മ​ല​യാ​ളി​ക​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​നോ​ട് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​ക​ള്‍ ഒ​രു മു​റി​യി​ല്‍ ഒ​ന്നി​ലേ​റെ​പ്പേ​ര്‍ താ​മ​സി​ക്കു​ന്ന​തി​നാ​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് സാ​ധി​ക്കു​ന്നി​ല്ല. മ​തി​യാ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​വും ല​ഭ്യ​മാ​കു​ന്നി​ല്ല. ഈ ​പ്ര​ശ്ന​ത്തി​ല്‍ കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ളും ഇ​ന്ത്യ​ന്‍, മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും സ​ന്ന​ദ്ധ​മാ​ണെ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും ഇ​തി​ന് അ​ത​ത് രാ​ജ്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടാ​ന്‍ ഇ​ന്ത്യ​ന്‍ എ​ന്പ​സി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ബോ​ധ​വ​ത്ക​ര​ണം കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ​യും തൊ​ഴി​ല്‍ ദാ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തി​ന​കം പാ​സ്പോ​ര്‍​ട്ട് ,വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​ത് ആ​റ് മാ​സ​ത്തേ​ക്ക് ദീ​ര്‍​ഘി​പ്പി​ച്ച്‌ ന​ല്‍​ക​ണം. ഒ​പ്പം ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ലാ​വ​ധി​യും നീ​ട്ടി​കൊ​ടു​ക്ക​ണം. ഇ​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കുമെന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ല്‍ കു​റി​ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More