You are Here : Home / News Plus

രാജ്യത്ത് വീണ്ടും കൊവിഡ് മരണം.; ഗുജറാത്തിൽ 45 കാരൻ മരിച്ചു

Text Size  

Story Dated: Monday, March 30, 2020 05:34 hrs UTC

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഗുജറാത്തിൽ 45 വയസുള്ള ആൾ മരിച്ചു ഇതോടെ രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 30 ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തിൽ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവർ. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒൻപത് മരണവും നൂറ്റിയൻപത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കരസേനയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ 12 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയിൽ അഞ്ച്, മുംബൈയിൽ മൂന്ന്, നാഗ്പൂരിൽ രണ്ട്, കോലപൂരിൽ ഒന്ന്, നാസിക്കിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. പഞ്ചാബിലെ മൊഹാലിയിൽ 65 കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 39 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 25ന് ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിയ ലഡാക്ക് സ്വദേശിക്ക് രാജസ്ഥനാൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More