You are Here : Home / News Plus

യുവജനങ്ങളുടെ ഭാവി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Sunday, December 22, 2019 11:36 hrs UTC

രാജ്യത്തെ യുവജനങ്ങളുടെ ഭാവി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്ബത്ത് വ്യവസ്ഥയുടെ തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള രോഷം അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല അതുകൊണ്ടാണ് അവര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടുമുള്ള സ്നേഹം കൊണ്ട് മാത്രമേ ബിജെപിയുടെ ഈ നീക്കത്തെ നേരിടിനാകൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More