You are Here : Home / News Plus

ഷൈൻ നിഗം പെടും ?

Text Size  

Story Dated: Sunday, December 15, 2019 10:12 hrs UTC

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടന്ന് ഫെഫ്കയുടെ തീരുമാനം. ഈ ആഴ്ച തന്നെ പൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വാഹ സമിതി യോഗം ചേരുന്നുണ്ട്. രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞ ശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ഫെഫ്കയിലെ ധാരണ.

വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ന്‍ നിഗം കൃത്യ മായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി. മുടങ്ങിയ സിനികളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More