You are Here : Home / News Plus

മതന്യൂനപക്ഷങ്ങളുടെ അവകാശം ഇന്ത്യ സംരക്ഷിക്കണം- യുഎസ്

Text Size  

Story Dated: Saturday, December 14, 2019 07:29 hrs UTC

മത ന്യൂനപക്ഷ അവകാശം ഇന്ത്യസംരക്ഷിക്കണമെന്ന് അമേരിക്ക. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവന. ഇത് ആദ്യമായാണ് പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് അമേരിക്ക ആശങ്ക വ്യക്തമാക്കുന്നത്.''പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഞങ്ങൾ വീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരം തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു. ''സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More