You are Here : Home / News Plus

പൗരത്വ ഭേദഗതിബില്‍: മുസ്ലിം ലീഗിന്റെ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചേക്കും

Text Size  

Story Dated: Saturday, December 14, 2019 07:24 hrs UTC

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി ബുധനാഴ്ച പരിഗണിച്ചേക്കുമെന്ന് സൂചന. ക്രിസ്മസ് അവധി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ അവസാന പ്രവർത്തി ദിവസം പരിഗണിക്കാനുള്ളവയായി ലിസ്റ്റ് ചെയ്ത കേസുകളുടെ കൂട്ടത്തിൽ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജിയുമുണ്ട്. പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ അനുമതിയോട് കൂടിയാണ് മുസ്ലിം ലീഗിന്റെ ഹർജി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലീഗിന്റെ ഹർജിക്കൊപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിക്കപ്പെട്ട ഒരു ഡസനോളം മറ്റു ഹർജികളും പരിഗണിക്കുമെന്നാണ് നിലവിലെ സൂചന. അവധിയാരംഭിക്കുന്നതിന് മുമ്പ് അടിയന്തരമായി ഈ ഹർജികൾ കോടതി പരിഗണിച്ചേക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More