You are Here : Home / News Plus

'വിശാല ബെഞ്ചിന്റെ തീരുമാനം വരുംവരെ കാത്തിരിക്കൂ, അക്രമം ആഗ്രഹിക്കുന്നില്ല' ; യുവതി പ്രവേശന ഹര്‍ജിയില്‍ സുപ്രീംകോടതി

Text Size  

Story Dated: Friday, December 13, 2019 12:04 hrs UTC

ശബരിമല യുവതി പ്രവേശന ഹര്‍ജിയില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വരും വരെ കാത്തിരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. രാജ്യത്ത് സ്‌ഫോടനാത്മകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളില്‍ കോടതി ഇടപെട്ടില്ല. ക്ഷമയോടെ കാത്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടണമെന്നും രഹ്ന ഫാത്തിമ സുരക്ഷ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More