You are Here : Home / News Plus

അസം കത്തുന്നു, അനിശ്ചിതകാല കര്‍ഫ്യൂ

Text Size  

Story Dated: Thursday, December 12, 2019 07:31 hrs UTC

പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമിൽ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയിൽ അനിശ്ചിതകാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സർബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകൾ അഗ്നിക്കരയാക്കിയതായും റിപ്പോർട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More